വിഷയം: കോവിഡാനന്തര പ്രവാസ ജീവിതം
- May 24, 2023
- 2 min read

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയദുരന്തത്തിലൂടെ ആയിരുന്നു നമ്മൾ കടന്നു പോയത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വമ്പിച്ച പുരോഗതിയിലെത്തിയ മനുഷ്യൻ എത്ര നിസ്സഹായനെന്ന് ബോധ്യപെടുത്തിത്തന്നഒരു സമയം കൂടെ ആയിരുന്നുഅത്. ജീവിതം അങ്ങനെയാണ്. നമ്മുടെ ആശകളെയും, പ്രതീക്ഷകളെയും ഒക്കെ അത് തകർത്തെറിയും.
നമ്മുടെവീടുകളിൽ നിന്ന് ഇപ്പോൾ പുറത്തിറങ്ങാൻ അനുവാദമുണ്ട് എന്നെ സംബന്ധിച്ചടുത്തോളം അതാണ് ഏറ്റവും വലിയ കാര്യം. നമ്മുടെപ്രിയപ്പെട്ട സ്ഥലങ്ങളും കഫേകൾ വീണ്ടും സന്ദർശിക്കാൻ കൂടുതൽ അവസരങ്ങളുണ്ട്, പലരും ഓഫീസുകളിലേക്ക് മടങ്ങുന്നു, ജിമ്മുകൾ വ്യായാമം ചെയ്യുന്നവരെ തിരികെ സ്വാഗതം ചെയ്യുന്നു. ഇവിടെ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, അതേ സമയം, നമ്മിൽ പലർക്കും ഇത് അൽപ്പം വിചിത്രവുംഅന്യവുമാണെന്ന് തോന്നുണ്ടാവാം, നമ്മൾ ഒരു വ്യത്യസ്ത സംസ്കാരത്തിൽസ്വയം കണ്ടെത്തിയതുപോലെ.വർക് ഫ്രം ഹോം, ഓൺലൈൻ ക്ലാസ്സ്, വീഡിയോ ചാറ്റ് ഇവയെല്ലാം ഇതിനു മുമ്പ് കേട്ടറവിയായിരുന്നത് ഇന്നിതാ പ്രചാരത്തിലെത്തി കഴിഞ്ഞു. കോൺഫറൻസ് ഹാളിലെ മീറ്റിംഗുകൾക്ക് പകരം വീഡിയോ കോൺഫറൻസ്വഴിയുള്ള മീറ്റിംഗുകൾ സാധാരണയായി മാറി. റിമോട്ട് ഓഫീസ് എന്ന സങ്കൽപം സാക്ഷാത്കാരമായി. നെറ്റ് ബാങ്കിംഗ് തുടങ്ങി ഒട്ടുമിക്ക ഗവൺമെൻ്റ് സേവനങ്ങളും ഓൺലൈനായി മാറി. തൊഴിലിടം ഡിജിറ്റലായികഴിഞ്ഞു. അറബ് ലോകത്തെ സ്കൂൾകുട്ടികളുടെ പകുതിയിലധികം രക്ഷിതാക്കളും പരമ്പരാഗത പഠനവുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ ഓൺലൈൻ പഠന സമ്പ്രദായം കാര്യക്ഷമമല്ലഎന്ന് തോന്നുന്നു.
ശാരീരികആരോഗ്യം പോലെ തന്നെ പ്രധാനമാണ്മാനസികാരോഗ്യവും എന്ന തിരിച്ചറിവ് പലർക്കെങ്കിലുംമനസിലാക്കാൻ സാധിച്ച ഒരു സമയം കൂടിആയിരുന്നു നമ്മിലൂടെ കടന്നു പോയത്. എന്തിരുന്നാലും നമ്മൾ ഇതിനോടെല്ലാം പൊരുത്തപ്പെടാനും ജീവിത സാഹചര്യങ്ങൾ അതിനുഅനുസരിച്ചു മാറ്റുവാനും ശീലിച്ചു തുടങ്ങിയിരിക്കുന്നു.
ഇവിടെ ഇപ്പോൾ പുറത്തേക്ക് പോകുമ്പോൾ മാസ്‌ക് ഉപയോഗിക്കുന്നത് ഓപ്ഷണലായിരിക്കുന്നു. വസ്തുത എന്തെന്നാൽ ഭൂരിഭാഗം ആളുകളും ഇപ്പോളും അതുപയോഗിച്ചുകൊണ്ടു മാത്രമാണ് പുറത്തിറങ്ങുന്നത് ഇതെല്ലം പുതിയ ഒരു ജീവിത രീതി നമുക്കിടയിൽ ഉണ്ടായി എന്നതിന്റെ തെളിവുകൾ ആണ്. ദീർഘകാല വീണ്ടെടുപ്പ് എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് നമ്മൾ ഒരുപാട് പഠിക്കുകയാണെന്ന് നമ്മുടെ ജീവിത രീതിയിലൂടെ മനസിലാക്കാൻ പറ്റുന്നത്. ആളുകൾക്ക് ഒടുവിൽ അവർ തിരിച്ചുവന്നതായി തോന്നി എന്നതാണ് ഒരു നല്ല വാർത്ത. ഒരുപാട് സമയമെടുത്തെങ്കിൽപോലും. ജീവിതത്തിൽ വളർച്ചയുടെ പാതയിൽ ആയിരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. വലിയ ദുരന്തങ്ങൾ നമ്മളെ അതിൽനിന്നു നിന്ന് ശാശ്വതമായി വീഴ്ത്തുന്നു. നമ്മൾ ഒരിക്കലും മുമ്പുണ്ടായിരുന്നിടത്തേക്ക് തിരികെ വരില്ല ആ ഒരു തിരിച്ചറിവ് ഉണ്ടാക്കാൻ പലർക്കെങ്കിലും സാദിച്ചിട്ടുണ്ട് എന്ന എനിക്ക് തോന്നുന്നു.
മാസത്തിൽഒരിക്കൽ നിർബന്ധം ആയി കൊറോണ ടെസ്റ്റ്ചെയ്തിരിക്കണം എങ്കിൽ മാത്രമേ ഗ്രീൻ സിഗ്നൽ നമ്മുടെ ഫോണുകളിൽ തെളിയുകയൊള്ളു അല്ലാത്തപക്ഷം ഒരു കാരണവശാലും ഷോപ്പിംഗ്മാളുകളിലോ ഗവർമെന്റ് സ്ഥാപനങ്ങളിലോ, ഇതെല്ലം നിർബന്ധമാക്കിയ ഇടങ്ങളിലോ പ്രവേശിക്കാൻ സാധിക്കുകയില്ല. ഇങ്ങനൊക്കെ ആണെകിൽ പോലും മനുഷ്യന്മാർ പഴയതൊക്കെ മറന്നു തുടങ്ങിരിക്കുന്നു അല്ലെങ്കിൽ ഒരു ന്യൂ നോര്മലായ്നമ്മുടെ സാധാരണ ജീവിതത്തിൽ മാറിയിരിക്കുന്നു എന്നത് വാസ്തവമാണ്. ആഗോളതരത്തിൽ വന്ന മാറ്റങ്ങൾ നോക്കുകയാണെങ്കിൽഇരട്ടി ആഗതമാണ് ജിസിസി രാജ്യങ്ങളിൽ ഉണ്ടായത്. എണ്ണവിലയിലെ തകർച്ചയും ഗൾഫ് രാജ്യങ്ങളെ കടുത്തപ്രതിസന്ധിയിലാക്കി തൊഴിലയായ്മഅതിന്റെ മൂര്ധന്യാവസ്ഥയിൽ നിൽക്കുകയാണ്. ചെറുകിട വ്യവസായങ്ങൾ വിജയിക്കുന്നില്ല.സാമ്പത്തിക ബലഹീനതകളുടെ വെളിപ്പെടുത്തൽ കൂടി മനസിലാക്കി തന്നഒരു കാലഘട്ടം കൂടി ആയിരുന്നു നമ്മൾകണ്ടത്.. എന്നിരുന്നാലും എല്ലാ മേഖലകളിലും അറ്റുകുറ്റപ്പണിനടത്തി മുന്നേറുന്ന കാഴ്ച ആണ് നമ്മുക് ഇവിടെകാണാൻ സാധിക്കുന്നത്.
ഒരുസാധാരണ പ്രവാസിയെ സംബന്ധിച്ചെടുത്തോളം ഒരു വലിയ വെല്ലുവിളിആയിരുന്നു നമ്മൾ നേരിട്ടത്. രാജ്യങ്ങളെല്ലാം അവരുടെ പൗരന്മാർക്കു വിലകല്പിച്ചപ്പോൾ പോലിഞ്ഞു പോയ കുറെ ജീവനുകൾനമ്മൾ കണ്ടതാണ് മനുഷ്യൻ തികച്ചും നിസ്സഹായനായ നിമിഷം. പലരും സ്വന്തം കുടുംബത്തെയും പിഞ്ചുമക്കളെയും കാണാതെ ജീവൻവെടിയുമോ എന്ന് ഭയന്നു എല്ലാം നിർത്തി പോയ എത്രയോ സംഭവങ്ങൾ. ഒരു പ്രവാസി ആയതുകൊണ്ടുതന്നെ അതിന്റെ എല്ലാം ഭീകരതയും ഇ വരികൾ എഴുതുമ്പോൾഎന്റെ മനസിലൂടെ കെടന്നു പോകുന്നു. തിരിച്ചുപോയവരോകെ ഒരു ജോലി തേടിഇവിടെ അലയുന്ന കാഴ്ചയാണ് ഇപ്പോൾ നമുക്കുമുന്നിലുള്ളത്. എത്രയൊക്കെ എല്ലാം നോര്മലായ് എന്ന് പറയുമ്പോളും ഇവിടെ ഇപ്പോളും ഒന്നും പഴയതുപോലെ ആയിട്ടില്ല ചിലർക്കെങ്കിലും. ഒരു നിമിഷം മതിഎല്ലാം മാറി മറയാൻ എന്നുള്ളചിന്ത ഞാൻ ഉൾപ്പെടെ ഉള്ളഒരു മനുഷ്യന്മാരും ചിന്തിക്കുന്നില്ലലോ എന്ന ചിലപ്പോഴെങ്കിലും ഞാൻആലോചിച്ചുനോക്കാറുണ്ട്, എന്തിരുന്നാലും നമ്മുടെ കുടുംബത്തിനും മക്കൾക്കും വേണ്ടി എല്ലാ ത്യാഗവും സഹിച്ചു അവന്റേതായ സാമ്രാജയം കെട്ടിപ്പടുക്കുവാൻ ഉള്ള നെട്ടോട്ടമാണ് ഇവിടെഉള്ള ഓരോ പ്രവാസിയും. എത്രയോക്കെഎന്തൊക്കെ സംഭവിച്ചാലും അവന്റെ അവന്റെ ലോകത്തെ കൊച്ചു സന്തോഷങ്ങളും പ്രതീക്ഷാലുമൊക്കെ ആയി ഓരോദിവസവും തള്ളിനീക്കുന്ന എന്നതാണ് ഒരു സാധാരക്കാരന്റെ പ്രവാസംഅന്നും ഇന്നും എന്നും. കാലക്രമേണ ചില നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞാലും, ഇനിയൊരിക്കലും പഴയപടിയാകില്ലെന്ന് നമ്മൾ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. എല്ലാ ആളുകളെയും പോലെ, ഞാനും ഭയപ്പെടുന്നു. സാഹചര്യത്തിന്റെ തീവ്രത ഇപ്പോഴും എന്റെ മനസ്സിനെ തകർക്കുന്നതിനാൽ അത് മനസ്സിലാക്കാൻ ഇത്കൈകാര്യം ചെയ്യാൻ സങ്കൽപ്പിക്കാനാവാത്ത കഷ്ടപ്പാടുകൾക്കും ഭയത്തിനും ഇടയിൽ എന്തെങ്കിലും പോസിറ്റീവായത് ഇതിൽ നിന്ന് വരുമെന്ന്വിശ്വസിച്ചുകൊണ്ട് ഒരുമിച്ചു മുന്നേറാം.
നന്ദി.




Comments