top of page

Notice your thinkings!

  • Mar 7, 2023
  • 1 min read


നമ്മുടെ ജീവിതം ആരോഗ്യകരമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അതിജീവിക്കുന്നതിനുപകരം നമ്മൾ യഥാർത്ഥത്തിൽ ജീവിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും തോന്നീട്ടുണ്ടോ ?


ഇങ്ങനെ ഒക്കെ ചിന്തിക്കേണ്ടിവരുന്ന പല കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതുകൊണ്ടാകാം . ഒറ്റപ്പെട്ടിരിക്കുന്നതിനാലും

വളരെയധികം ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലും അല്ലെങ്കിൽ ഒരുപക്ഷെ സ്വന്തം ജീവിതത്തിലെ കാര്യങ്ങളിൽ സ്വയം നിയന്ത്രണമില്ലെന്ന്

തോന്നുന്നതിനാലും ആവാം ഇങ്ങനെ ഒക്കെ തോന്നുന്നത്. വ്യക്തമായ ഒരു ഉത്തരം കണ്ടെത്താൻ ആവുന്നില്ല . അതുമല്ലെങ്കിൽ കടുത്ത വിഷാദമോ

ഉത്കണ്ഠയോ ഉണ്ടായിരിക്കാം . അത് സ്വാധീനിച്ചതുകൊണ്ടോ ആത്മവിശ്വാസത്തിൽ നിരാശ തോന്നിത്തുടങ്ങിയതുകൊണ്ടോ ആവാം.

ജീവിതം എന്നെങ്കിലും മെച്ചപ്പെടുമോ എന്ന് ഞാൻ സംശയിച്ചുതുടങ്ങിയിരിക്കുന്നു.


ചിലപ്പോൾ മനസ്സ് പശ്ചാത്താപത്തിലും വേദനയിലും സ്വയം ആത്മവിശ്വാസമില്ലായിലും ഇരുട്ട് മൂടിയതിനാൽ ആവാം ഒരു പക്ഷെ മുന്നോട്ട് പോകാൻ കഴിയാത്തതു. ഒരു സഹായം ആവശ്യമാണെന്നു തിരിച്ചറിയേണ്ടത് അനിവാര്യം ആണെന് തോന്നുന്നു. ഇതെല്ലം അറിയാമായിരുന്നിട്ട് പോലും ഇപ്പോളും ആ ഇരുട്ടിൽ നിന്നും പുറത്തുകടക്കാൻ ആവുന്നില്ല..!

 
 
 

Comments


Drop Me a Line, Let Me Know What You Think

Thanks for supporting!

bottom of page