top of page

ജീവിതം: അനിശ്ചിതത്വത്തിന്റെ സുന്ദരമായ പസിൽ

  • Jun 21, 2024
  • 1 min read

നമ്മുക്ക് മാത്രം എഴുതാൻ കഴിയുന്ന ശൂന്യമായ പേജുകളുടെ ഒരു തുറന്ന

 പുസ്തകവുമായാണ് നമ്മൾ  ജനിച്ചിരിക്കുന്നതെങ്കിലോ.

ആവിശ്യം ഉള്ളത് ചേർത്തും അവിശ്യമില്ലാത്തത് ഒഴിവാക്കിയും നമ്മൾ 

തന്നെ സ്ക്രിപ്റ്റ് എഴുതി ചിത്രീകരിക്കുന്ന ഒരു സിനിമ പോലെ അല്ലെ...

രണ്ട് പെട്ടികൾ അടുത്തടുത്തായി സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതുക. ഒന്ന് തുറന്നതും മറ്റൊന്ന് അടച്ചതുമാണ്. തുറന്നത് നിറയെ നിധിയാണ്,

അടഞ്ഞതിൽ എന്താണെന്ന് ആർക്കും അറിയില്ല. ഭൂരിഭാഗം ആളുകൾക്കും ഉള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ അല്ലെങ്കിൽ കൗതുകം ഉണ്ടായിരിക്കും

അത് ഒരു പക്ഷെ നിധി പെട്ടിയെക്കാൾ ആകർഷണം ക്ഷണിക്കുന്നതാണ്

അത് പോലെ തന്നെ ആണ് നമ്മുടെ നാളെയെ കുറിച്ച് ഒരു ധാരണയുമില്ലാതെ ആകാംഷയോടെയും ചിലർ എന്ത് സംഭവിക്കും എന്ന ഭയത്തോടെയും ചിലർ നാളെകൾ ഇല്ലാത്തപോലെയും അവരുടെ ജീവിതം ജീവിച്ചുതീർക്കുന്നു

ഒരു പസിൽ പരിഹരിക്കുന്നത് മുൻകൂട്ടി അറിഞ്ഞ ശേഷം പരിഹരിക്കുന്നതിൽ എന്ത് രസമാണുള്ളത് . കൗതുകമാണ് അതിനെ സ്നേഹിക്കാൻ അർഹമാക്കുന്നത്..

ഇതോരു അത്ഭുതകരമായ നിഗൂഢതയാണ്, അതും നമ്മെക്കുറിച്ചാണ്!

 

ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ പരിശ്രമിക്കുന്നവരാണ് നമ്മൾ...

അതോരു ഘോഷയാത്രയാണോ വിലാപയാത്രയാണോ എന്നത് ഓരോരുത്തരും പുലർത്തുന്ന മനോഭാവത്തെ ആശ്രയിച്ചിരിക്കും.

എന്തു സംഭവിച്ചാലും സന്തോഷിക്കാൻ കഴിയണമെങ്കിൽ അവനവനിൽ 

സ്വയം വിശ്വാസവും ശുഭപ്രതീക്ഷയും ഉണ്ടാകണം....

ഓരോ തോൽവിയിലും ജയത്തിന്റെ പാഠങ്ങൾ കണ്ടതുന്നവനെ എങ്ങനെ തളർത്താനാകും...അവനല്ലാതെ!!

പുറമേ ചിരിക്കുന്നവരുടെ ഉള്ളിൽ കടലിരമ്പുന്നുണ്ടാകും.

അപ്പോഴും അവർ ചിരിക്കുന്നുണ്ടെങ്കിൽ ആ ചിരി തിരമാലകളെ അതിജീവിക്കാനുള്ള തയാറെടുപ്പാണ്.

ഒരു ചിരി ഒരായിരം പേരിലേക്കു പടരും. ആ ചിരിയുടെ കാരണമാകാൻ കഴിയുന്നവൻ ഭാഗ്യവാൻ!!

 
 
 

Comments


Drop Me a Line, Let Me Know What You Think

Thanks for supporting!

bottom of page