അർത്ഥവത്തായ ഒരു നിശബ്ദത!
- May 24, 2023
- 1 min read

ചിലപ്പോൾനമ്മളെ ആരും മനസ്സിലാക്കുന്നില്ലെന്ന് തോന്നുക സ്വാഭാവികമാണ്. ശരിക്കും നമ്മളെ മനസ്സിലാക്കുന്ന ഒരേയൊരു വ്യക്തി നമ്മൾ മാത്രമാണ്!
ആർക്കുംഒന്നും മനസിലാവുന്നില്ല അല്ലെങ്കിൽ മനസിലാക്കാൻ ശ്രെമിക്കുന്നില്ല എന്ന തോന്നൽ നമ്മളെഒരുപാട് നിരാശപെടുത്തുന്ന ഒരു കാര്യമാണ് അത്ഒരു പക്ഷെ ഏകാന്തനാക്കുകയും ചെയ്യും. രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ അല്ലെങ്കിൽ ആരുമാകട്ടെ അവര്കെല്ലാം അവരുടേതായ പ്രശ്‌നങ്ങളുണ്ടെന്ന് പറയാൻ എളുപ്പമാണ്, എന്നാൽ നമ്മളെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവരോട് സംസാരിക്കാൻ ശ്രമിക്കുമ്പോൾ ആരും മനസിലാക്കുക പോയിട്ട്ശ്രെദ്ധിക്കുന്നുപോലും ഇല്ലെന്നു തിരിച്ചറിയുമ്പോൾ അത് വളരെ അധികംസങ്കടകരവും അതുപോലെ ദേഷ്യംഉളവാക്കുന്നതുമാണ്. ഇതെല്ലം നിത്യജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നത് ആർക്കും അറിയില്ല.
ഒരു സുപ്രഭാതത്തിൽ പ്രതീക്ഷിന്നതു ലഭിക്കാതെവരുമ്പോൾ അത് മനസിലാകുവാനോ ഒരു ആശ്വാസവാക്കുപറയാനാണോ ശ്രെമിക്കാതിരിക്കുമ്പോൾ മൗനം ആണ് നല്ലത്. കുറ്റപെടത്തലുകൾ മാത്രം ബാക്കിയാവും…
എന്താണ് സംഭവിക്കുന്നതെന്നും അത് എങ്ങനെ അനുഭവപ്പെടുന്നുവെന്നും പറയുവാൻ ശ്രെമിച്ചു നോക്കി ഒരുപാട് പക്ഷെ ഒന്നും ആർക്കും മനസിലാവുന്നില്ല അല്ലെങ്കിൽ അതിനു ശ്രെമിക്കുന്നില്ല എന്ന തിരിച്ചറിവ്ആണ് കിട്ടിയത്.
ഇതിനുപുറമെ സ്വയം വിഷാദവും ബന്ധങ്ങൾകൂടി വഷളാകുമ്പോൾ ചെയ്യുമ്പോൾ അകലം പാലിക്കുന്നത് സാധാരണമാണ് ഒരു പ്കഷെ അങ്ങനെ ആയിപ്പോവുന്നതാണ് സമാധാനമായി ഉറങ്ങാൻ വേണ്ടിയാകും ഒരു പക്ഷെ. സമയപരിധി അല്ലെങ്കിൽ കുറച്ച് ശ്വസിക്കാനുള്ള ഇടം പലപ്പോഴും ഇ ഒരു സാഹചര്യത്തിൽ നിന്ന് സമ്മർദ്ദം ഒഴിവാക്കാൻ മനസ്സ് കണ്ടെതുന്ന ഒരു വഴിയാണ്. ചുറ്റുപാടും പ്രതീക്ഷയുടെ വാതിലുകൾ അടയുന്നത് പോലെ തോന്നുമ്പോൾസ്വാഭാവികമായ തോന്നൽ നമ്മുടെ മനസിനെ കീഴ്പെടുത്തും.
എന്തിരുന്നാലും പുതിയ പുലരികളാണെന്റെ പ്രതീക്ഷകൾ, സംഭവിക്കുനതേലം നല്ലതിന് സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന് എന്ന ശുഭപ്രതീക്ഷയോടെ... എല്ലാവരോടും സ്നേഹം മാത്രം.




Comments