നീ എന്ന ഞാൻ
- Oct 18, 2020
- 1 min read
Updated: Mar 7, 2023

കൗമാരത്തിന്റെ ഒടുക്കത്തിലെപ്പോഴോ ആണ് നീയാദ്യം എന്നിലേക്ക് കടന്നുവന്നത്....കോളേജ് കാലത്തിനിടയിൽ വീണ്ടും നീയെന്റെ സ്വപ്നത്തിലേക്ക് കടന്നുവന്നു.സങ്കടങ്ങള്‍ ഇറക്കിവയ്ക്കാന്‍ എന്റെ മനസ്സില്‍ തന്നെ ഞാനൊളിപ്പിച്ച ഏതോ ഇടത്തില്‍ നീയുമങ്ങനെ കയറിക്കൂടി, ഞാന്‍ പോലുമറിയാതെ.........ചിരിക്കാൻ മാത്രം അറിയുന്ന കാലമായിരുന്നു അത്.
ഒരു ഇടവപ്പാതിക്ക് ആര്‍ത്തലച്ചു പെയ്ത മഴയ്ക്കൊപ്പം ആ സന്ധ്യക്ക് നീ പിന്നെയും വാശിയോടെ എന്നിലേക്ക് കടന്നുവന്നു.കാരണമില്ലാതെ സങ്കടപ്പെടാനും ഉറക്കെക്കരയാനും നീയെന്നെ പഠിപ്പിച്ചു...... ലോകത്തോട് മുഴുവന്‍ പ്രതിഷേധിച്ച് ഞാന്‍ എന്നിലേക്കും എന്നിലെ നിന്നിലേക്കും മാത്രമായൊതുങ്ങേണ്ടതെങ്ങനെ എന്ന് കണ്ടെത്തി.രാത്രി മുഴുവന്‍ ഉറങ്ങാതെയും പകലത്രയും ഉറക്കം തൂങ്ങിയും ഞാന്‍ നിന്നെ പ്രണയിച്ചു. നീയല്ലാത്തതിനോടൊക്കെയും ദേഷ്യപ്പെട്ടും കലഹിച്ചും ഞാന്‍
മറ്റാരോ ആയിത്തുടങ്ങിയതും അങ്ങനെ ആയിരിക്കാം.




Comments